Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PM G20

ട്രംപ് ബഹിഷ്കരണം പ്രഖ്യാപിച്ചതിനാൽ പ്രധാനമന്ത്രി സുരക്ഷിതമായി ജി20യിൽ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യി​​​ലെ ജോ​​​ഹ​​​ന്ന​​​സ്ബ​​​ർ​​​ഗി​​​ൽ ന​​​ട​​​ക്കു​​​ന്ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നാ​​​യി യാ​​​ത്ര തി​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ പ​​​രി​​​ഹാ​​​സ​​​വു​​​മാ​​​യി കോ​​​ണ്‍ഗ്ര​​​സ്.

യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് ബ​​​ഹി​​​ഷ്ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ജി20​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.

മ​​​ലേ​​​ഷ്യ​​​യി​​​ലെ കു​​​ലാ​​​ലം​​​പു​​​രി​​​ൽ കു​​​റ​​​ച്ചു​​​നാ​​​ളു​​​ക​​​ൾ​​​ക്കു​​​മു​​​ന്പ് ന​​​ട​​​ന്ന ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രു​​​ന്ന​​​ത് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്ന ട്രം​​​പു​​​മാ​​​യി മു​​​ഖാ​​​മു​​​ഖം വ​​​രു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി​​​രു​​​ന്നെ​​​ന്നും എ​​​ക്സി​​​ൽ പ​​​ങ്കു​​​വ​​​ച്ച കു​​​റി​​​പ്പി​​​ൽ ജ​​​യ്റാം ര​​​മേ​​​ശ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

അ​​​മേ​​​രി​​​ക്ക​​​ൻ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​യു​​​ടെ ജി20 ​​​പ്ര​​​മേ​​​യ​​​ങ്ങ​​​ളെ അ​​​മേ​​​രി​​​ക്ക എ​​​തി​​​ർ​​​ക്കു​​​ന്നു​​​വെ​​​ന്ന് പ​​​റ​​​ഞ്ഞ സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ ത​​​ന്നെ​​​യാ​​​ണ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്ന് ലോ​​​ക​​​ത്തോ​​​ട് ആ​​​ദ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്.

അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ ജി20 ​​​ഉ​​​ച്ച​​​കോ​​​ടി അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്പോ​​​ഴേ​​​ക്ക് അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​ർ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​നു​​​മാ​​​നം. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ ഏ​​​ഴു മാ​​​സ​​​ത്തി​​​നി​​​ടെ ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​ർ നി​​​ർ​​​ത്ത​​​ലാ​​​ക്കി​​​യെ​​​ന്ന് 61 ത​​​വ​​​ണ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട ട്രം​​​പ് അ​​​ടു​​​ത്ത ഉ​​​ച്ച​​​കോ​​​ടി ന​​​ട​​​ക്കു​​​ന്ന 12 മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ത്ര ത​​​വ​​​ണ കൂ​​​ടി ആ ​​​അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ൾ ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നും ജ​​​യ്റാം ചോ​​​ദി​​​ച്ചു.

അ​​​പ്പോ​​​ഴേ​​​ക്ക് ‘ന​​​ല്ല സു​​​ഹൃ​​​ത്തു’മാ​​​യു​​​ള്ള ആ​​​ലിം​​​ഗ​​​ന ന​​​യ​​​ത​​​ന്ത്രം പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കു​​​മോ അ​​​തോ ഹ​​​സ്ത​​​ദാ​​​ന​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കു​​​മോ അ​​​തോ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ മോ​​​ദി പ​​​ങ്കെ​​​ടു​​​ക്കാ​​​തി​​​രി​​​ക്കു​​​മോ​​​യെ​​​ന്നും ജ​​​യ്റാം ചോ​​​ദി​​​ച്ചു. ഇ​​​ക്കാ​​​ര്യം കാ​​​ല​​​ത്തി​​​നു മാ​​​ത്ര​​​മേ അ​​​റി​​​യു​​​ക​​​യു​​​ള്ളൂ​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Up